വടക്കാഞ്ചേരി: വീട്ടുമുറ്റത്ത് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പെരിങ്ങണ്ടൂര്‍ കെ.ആര്‍. ലോഡ്ജ് ഉടമ രാമകൃഷ്ണ( കുട്ടപ്പന്‍)നാണ് പ്രതി. സംഭവശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. നീണ്ട അന്വേഷണത്തിനൊടുവിലാണ് സഹോദരന്റെ വീട്ടിലെ ബാത്ത്‌റൂമില്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടിയത്.