കോഴിക്കോട്: കൊയിലാണ്ടി എസ്എന്‍ഡിപി കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍.
യൂണിയന്‍ ചെയര്‍മാന്‍ അഭയ കൃഷ്ണ, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനുരാഥ് തുടങ്ങിയവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
അമല്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് കോളേജില്‍ വെച്ച് മര്‍ദ്ദനമേറ്റത്. അനുരാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് കൊയിലാണ്ടി പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. കണ്ടാല്‍ അറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.