ലഖ്‌നൗ: അശ്ലീല വീഡിയോ വിവാദത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥി പിന്മാറി. ബരാബങ്കി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ ഉപേന്ദ്ര സിംഗ് റാവത്താണ് പിന്‍മാറിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ബരാബങ്കിയിൽ നിന്നുള്ള സിറ്റിംഗ് എംപിയായ റാവത്തിൻ്റെ പേര് ഉണ്ടായിരുന്നു. ഇതിനുപിന്നാലെ വിദേശ വനിതയുമൊത്തുള്ള ഉപേന്ദ്ര സിംഗിന്റേതെന്ന് കരുതുന്ന വീഡിയോ വൈറലാവുകയായിരുന്നു. എന്നാല്‍ വീഡിയോ വ്യാജമെന്ന് ആരോപിച്ച ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കി.
ഇത് ഡീപ്‌ഫേക്ക് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച വീഡിയോയാണെന്നും, നിരപരാധിത്വം തെളിയിക്കുന്നതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും ഉപേന്ദ്ര പറഞ്ഞു.