ചെന്നൈ- മലയാള ഇന്‍ഡസ്ട്രിയിലെ പ്രമുഖ നടന്‍ സുരാജ് വെഞ്ഞാറമൂട് ‘ചിയാന്‍ 62’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. കേരള സംസ്ഥാന അവാര്‍ഡ്, മികച്ച നടനുള്ള ദേശീയ അവാര്‍ഡ് തുടങ്ങിയ അഭിമാനകരമായ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സുരാജിന്റെ ഗംഭീര പ്രകടനം ചിയാന്‍ 62വില്‍ പ്രതീക്ഷിക്കുകയാണ് പ്രേക്ഷകര്‍.
‘ചിയാന്‍’ വിക്രം, എസ്. ജെ സൂര്യ തുടങ്ങിയ മുന്‍നിര താരങ്ങള്‍ അണിനിരന്ന വാര്‍ത്തകളോടെ ചിയാന്‍ 62 അപ്ഡേറ്റുകള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എസ്. യു. അരുണ്‍കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയ പ്രകടനങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച മലയാളി താരം സുരാജ് വെഞ്ഞാറമൂട് കൂടി എത്തുമ്പോള്‍ ഇത് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം വര്‍ധിപ്പിച്ചു. ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’, ‘ഡ്രൈവിംഗ് ലൈസന്‍സ്’, ‘ജനഗണമന’, ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ തുടങ്ങി പ്രശംസ നേടിയ സിനിമകളിലെ സുരാജിന്റെ അസാധാരണമായ അഭിനയം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും ആരാധകരുടെ പ്രശംസ നേടിയെടുത്തു എന്നത് ശ്രദ്ധേയമാണ്.
എച്ച്. ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബു നിര്‍മ്മിക്കുന്ന ‘ചിയാന്‍ 62’വിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. 2024 ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചു. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.
2024 March 4Entertainmentchiyan 62Suraj venharamooduVikramഓണ്‍ലൈന്‍ ഡെസ്‌ക്title_en: Suraj Venjaramood’s first Tamil film opposite Vikram: Chiyan 62