ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി പ്രമുഖരാണ് എത്തിയത്. വ്യവസായ പ്രമുഖര്‍, ചലച്ചിത്ര താരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍ തുടങ്ങിയവര്‍ ആഘോഷങ്ങളുടെ ഭാഗമായി.
എന്നാല്‍ ചടങ്ങില്‍ നടന്ന ഒരു സംഭവം വിവാദമായിരിക്കുകയാണ്. രാംചരണെ ഷാരൂഖ് ഖാന്‍ അധിക്ഷേപിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാം ചരണിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സേബ ഹസന്‍. രാം ചരണിനെ ഷാരൂറ് ‘ഇഡ്ഡലി’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് ആരോപണം.

Shah Rukh Khan invited Ram Charan on stage to dance on Naatu Naatu with him, Salman and Aamir at Ambani pre wedding ceremony. What a moment 🤌pic.twitter.com/fudFSeJgvN
— sohom (@AwaaraHoon) March 3, 2024

ആഘോഷങ്ങളുടെ ഭാഗമായി ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവര്‍ രാം ചരണ്‍ അഭിനയിച്ച ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ചുവടുവച്ചിരുന്നു. തങ്ങളോടൊപ്പം ചുവടുവയ്ക്കാന്‍ ഷാരൂഖ് രാം ചരണിനെയും ക്ഷണിച്ചു. ഇതിനിടെ രാം ചരണിനെ ഇഡ്ഡലി എന്ന് വിളിച്ചുവെന്നാണ് ആരോപണം.

Shahrukh Khan is being racist to South Indians by calling “Ram Charan idli” after a South Indian director gave him the biggest hit of his career#ShahRukhKhan #RamCharan pic.twitter.com/Vc5mcg7dLm
— BHAI (@salmanbhaijaann) March 4, 2024

രാം ചരണിനെ പോലൊരു താരത്തോട് അനാദരവാണ് കാണിച്ചതെന്നും, ഈ സംഭവത്തിനുശേഷം താന്‍ പുറത്തേക്ക് പോയെന്നും സേബ പ്രതികരിച്ചു. സംഭവത്തില്‍ ഷാരൂഖ് ഖാനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്. ദക്ഷിണേന്ത്യക്കാരനായ രാം ചരണിനെ വംശീയമായി ഷാരൂഖ് അധിക്ഷേപിച്ചെന്നാണ് ചിലരുടെ വിമര്‍ശനം.

By admin

Leave a Reply

Your email address will not be published. Required fields are marked *