കോഴിക്കോട്: പേരാമ്പ്രയില്‍ ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയ പ്രതി പത്തുവര്‍ഷത്തിനുശേഷം പിടിയില്‍. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശിയായ അരയില്‍ കണ്ടം കുട്ടിച്ചാല്‍ ഷംസുദ്ദീനാ(55)ണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്.
കോടതിയില്‍ നിന്ന് ജാമ്യം വാങ്ങിയ പ്രതി പിന്നീട് പല സ്ഥലങ്ങളിലായി ഒളിവില്‍ താമസിക്കുകയായിരുന്നു. കാസര്‍ഗോഡ് ഭാഗത്ത് പ്രതിയുണ്ടെന്ന് മനസിലാക്കിയ പോലീസ് കഴിഞ്ഞദിവസം കാസര്‍കോട് ജില്ലയിലെ ബേക്കലിലെ മൗവ്വല്‍ എന്ന സ്ഥലത്ത് വച്ച് തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു.
പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എം.എയുടെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ഫിറോസ് ഒ.ടി, പ്രൊബേഷന്‍ എസ്.ഐ ബിജു വിജയന്‍, സുനില്‍കുമാര്‍ സി.എം, അനുരാജ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.