സൂറിച്ച്: ഫുട്ബോളില്‍ നീലക്കാര്‍ഡ് കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ച് ഫിഫ. കളത്തില്‍ മോശം പെരുമാറ്റമോ റഫറിയോട് ഉള്‍പ്പെടെ തട്ടിക്കയറുകയോ ചെയ്യുന്നതിന് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു നിര്‍ദിഷ്ട നീലക്കാര്‍ഡ്. നീലക്കാര്‍ഡ് പ്രയോഗിക്കുന്നതുവഴി ഫുട്ബോളിന്‍റെ അന്തസ്സത്ത നഷ്ടപ്പെടുമെന്ന് ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫന്‍റിനോ പറഞ്ഞു. നീലക്കാര്‍ഡിന് ഫിഫ സമ്പൂര്‍ണമായി എതിരാണ്. ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡിനോട് (ഐഎഫ്എബി) ഫിഫയ്ക്ക് അക്കാര്യമാണ് പറയാനുള്ളത്. നിങ്ങള്‍ക്ക് ഒരു തലക്കെട്ട് ആവശ്യമാണെങ്കില്‍ ‘നീലക്കാര്‍ഡിന് ചുവപ്പ് കാര്‍ഡ്’ എന്ന് നല്‍കുന്നു.ആശയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഫിഫ എതിരല്ല. പക്ഷേ, കളിയുടെ അന്തസ്സത്തയും പാരമ്പര്യവും സംരക്ഷിക്കണം. അതുകൊണ്ട് നീലക്കാര്‍ഡ് വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്താണ് നീലക്കാര്‍ഡ്ഫുട്ബോളിലെ താത്കാലിക സസ്പെന്‍ഷനായാണ് ബ്ളു കാര്‍ഡുകള്‍ ഉപയോഗിക്കുുന്നത്. ഫുട്ബോളില്‍ ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ക്ക് പിന്നാലെ നീലക്കാര്‍ഡും കൊണ്ടുവരാന്‍ ഫുട്ബോള്‍ നിയമനിര്‍മാണ സംഘടനയായ ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് ശ്രമം നടത്തിയിരുന്നു.
എതിര്‍ ടീം കളിക്കാരനെ ഗ്രൗണ്ടില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയാല്‍ ഉള്‍പ്പെടെ നീലക്കാര്‍ഡ് പ്രയോഗിക്കും. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ കാര്‍ഡ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.പദ്ധതിപ്രകാരം, ബ്ളൂകാര്‍ഡ് കിട്ടുന്ന താരം ശിക്ഷാ നടപടിയുടെ ഭാഗമായി പത്ത് മിനിറ്റോളം കളത്തിനു പുറത്തിരിക്കേണ്ടി വരും. താഴേത്തട്ടിലുള്ള ഫുട്ബോള്‍ മത്സരങ്ങളില്‍ ബ്ളൂ കാര്‍ഡ് നേരത്തേതന്നെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ മേല്‍ത്തട്ടിലേക്ക് ഈ നിയമം കൊണ്ടുവരുന്നതിനോട് ഫിഫയ്ക്ക് യോജിപ്പില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തോളം ഇത് പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇക്കാര്യം ഫിഫ തള്ളിയതോടെ നീലക്കാര്‍ഡിന് ഇനി ഫുട്ബോളില്‍ സ്ഥാനമില്ല.