കൊണ്ടോട്ടി: ഫാസിസ്റ്റുകൾ അവരുടെ ശക്തിയും ആയുധങ്ങളും ഉപയോഗിച്ച് രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ പ്രതിരോധിക്കാനും വീണ്ടെടുക്കാനുമുള്ള ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട്. ഇത് തിരിച്ചറിഞ്ഞാകണം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കൊണ്ടോട്ടി മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുണ്ടക്കുളം  മലബാർ കൺവെൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീണ്ടും അധികാരത്തിലെത്താമെന്നാണ് സംഘപരിവാറും ഫാസിസ്റ്റ് ശക്തികളും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യൻ ജനത അതിന് ഒരുക്കമല്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ. ആലിബാപ്പു അധ്യക്ഷനായി. സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ, എം.എൽ.എ.മാരായ ഡോ.എം.കെ. മുനീർ, , ടി.വി. ഇബ്രാഹിം, കെ.എം. ഷാജി, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത്, റിയാസ് മുക്കോളി, പി.എ. ജബ്ബാർ ഹാജി, പി.ആർ. രോഹിൽനാഥ്, അഹമ്മദ് കബീർ പുളിക്കൽ, അഡ്വ. മുജീബ് റഹ്‌മാൻ, പി.പി. മൂസ, നസിം പുളിക്കൽ, പി.കെ.സി. അബ്ദുറഹ്‌മാൻ, എ. ഷൗക്കത്തലി ഹാജി സംസാരിച്ചു..
2024 March 4Keralatitle_en: Election to fight fascists – Sadikhali Thangal

By admin

Leave a Reply

Your email address will not be published. Required fields are marked *