കുവൈറ്റ് സിറ്റി: മക്കളെയും കൊണ്ട് കുവൈറ്റ് വിട്ട പ്രവാസിയ്‌ക്കെതിരെ കുവൈറ്റ് പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മൂന്നും, ഒന്നും വയസുള്ള പെണ്‍മക്കളെയം കൊണ്ടാണ് ഇയാള്‍ കുവൈറ്റ് വിട്ടത്. തന്റെ പെണ്‍മക്കളെ ഇയാള്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഭാര്യ മൈദാന്‍ ഹവല്ലി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിനെയും പെണ്‍മക്കളെയും കാണാനില്ലായിരുന്നെന്നും, ഫോണില്‍ വിളിച്ചപ്പോള്‍ രാജ്യം വിടുകയാണെന്ന് ഇയാള്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു.