പയ്യന്നൂര്‍- പയ്യന്നൂരിലെ മുതിര്‍ന്ന സിവില്‍ അഭിഭാഷകനും പയ്യന്നൂര്‍ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടുമായ അന്നൂര്‍ ശാന്തിഗ്രാമിലെ സി. വി. രാമകൃഷ്ണന്‍ (74) നിര്യാതനായി.
പയ്യന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് മുന്‍ അംഗം, അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം, കേളപ്പന്‍ സര്‍വ്വീസ് സെന്റര്‍, പയ്യന്നൂര്‍ ജനത കലാവേദി എന്നിവയുടെ പ്രവര്‍ത്തക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 
പയ്യന്നൂരിലെ നിരവധി പൊതുമേഖല ബാങ്കുകളുടെയും സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെയും ലീഗല്‍ അഡൈ്വസര്‍ ആയിരുന്നു. 
പയ്യന്നൂരിലെ അറിയപ്പെടുന്ന നാടക കലാകാരന്‍ കൂടിയാണ് ഇദ്ദേഹം. സഞ്ജയ കലാ കേന്ദ്രം, രവിവര്‍മ്മ കലാനിലയം, പയ്യന്നൂര്‍ ഡ്രമാറ്റിക്ക, സുരഭി ആര്‍ട്ട്‌സ് എന്നിവയുടെ നിരവധി നാടകങ്ങളില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.
പരേതനായ കെ. വി. ഗോവിന്ദ പൊതുവാളുടെയും സി. വി. ചിരിയക്കുഞ്ഞി അമ്മയുടെയും മകനാണ്.
ഭാര്യ: പരേതയായ വണ്ണാടില്‍ ഭാനുമതി.
മക്കള്‍: മഹേഷ് വി. രാമകൃഷ്ണന്‍ (അഡ്വക്കെറ്റ്, കേരള ഹൈക്കോടതി എറണാകുളം), വി. ആര്‍. സജേഷ് (സീനിയര്‍ ക്ലര്‍ക്ക്, പയ്യന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി), ഉമ വി. രാമകൃഷ്ണന്‍ (അധ്യാപിക, ബംങ്കളൂരു).
മരുമക്കള്‍: ഡോ. കെ പി രമ്യ (കൊമേഴ്‌സ് വിഭാഗം മേധാവി, മാടായി കോളേജ്), സി. കാര്‍ത്തിക (നീലേശ്വരം), ടി. സി. വി. നിധിന്‍ കുമാര്‍ (പേജ് ഇന്‍ഡസ്ട്രീസ്, ബങ്കളൂരു). സഹോദരങ്ങള്‍: സി. വി. സാവിത്രി, സി. വി. സൗദാമിനി, സി. വി. സരോജിനി, സി. വി. വിനോദ് കുമാര്‍ (സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റിട്ട. തൃശ്ശൂര്‍). 
മൃതദേഹം നാളെ രാവിലെ പയ്യന്നൂര്‍ കോടതിയില്‍ പൊതുദര്‍ശനത്തിന് ശേഷം മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍ സംസ്‌ക്കരിക്കും.
2024 March 4Keralaadv c v ramakrishnantitle_en: Payyannur Senior Advocate C. V Ramakrishnan passed away

By admin

Leave a Reply

Your email address will not be published. Required fields are marked *