തൊടുപുഴ: വെങ്ങല്ലൂർ മുനിസിപ്പൽ യു.പി. സ്കൂളിൻ്റെ വാർഷികാഘോഷവും അധ്യാപകരക്ഷാകർതൃ ദിനാഘോഷവും യാത്രയയപ്പു സമ്മേളനവും സംയുക്തമായി ആചരിച്ചു.
മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഘോഷപരിപാടികൾ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ വി.എം ഫിലിപ്പിച്ചന് പി.ടി.എയുടെ ഉപഹാരം പി.ജെ. ജോസഫ് എംഎൽഎ നൽകി.
മുനിസിപ്പൽൽ വൈസ് ചെയർമാൻ ജസ്സി ആൻ്റണി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ, വാർഡ് കൗൺസിലർ നിധി മനോജ്, ഡോ. എം. എൻ അജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ്, കുമാരി മഞ്ചാടി ജോബി, ഷിംനാസ്. കെ.കെ, രാജീവ് പുഷ്പാംഗദൻ , അഡ്വ. പ്രേംജി സുകുമാർ, ഷൈന ലാൽബിൻ, സ്വപ്ന ഓസ്റ്റിൻ, ഹസനാർ സി.കെ, സിബി കുരുവിള തുടങ്ങിയവർ സംസാരിച്ചു.