തിരുവനന്തപുരം: കാരക്കാമണ്ഡപം വ്യാജ അക്യുപങ്ചർ ചികിത്സയിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻനഷ്ടപ്പെട്ട സംഭവത്തിൽ യഥാർത്ഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ബിസ്മില്ലാഹ് കടയ്ക്കൽ ആവശ്യപ്പെട്ടു.
ഈ വ്യാജ അക്യുപങ്ചർ ചികിത്സാ തട്ടിപ്പ് ദീർഘനാളായി കേരളത്തിൽ എമ്പാടും തുടർന്ന് വരുന്നു. കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്തുകൊണ്ടിരിക്കുന്ന ഒരു വലിയ സ്കാം ആണ്. ഇതിന്റെ പിന്നിൽ മലപ്പുറം, തിരൂർ സ്വദേശി ശുഐബ് റിയാലു എന്നറിയപ്പെടുന്ന വ്യക്തിയും, അദ്ദേഹത്തിന്റെ അത്യുഷ് അക്യുപങ്ചർ അക്കാദമിയും, അദ്ദേഹം നേതൃത്വം നൽകുന്ന IAPA എന്ന സംഘടനയുമാണെന്ന് ബിസ്മില്ലാഹ്പറയുന്നു. 
നിലവിലെ കേസ് അന്വേഷണം ശരിയായ രൂപത്തിലല്ല, അറസ്റ്റിലായ ശിഹാബുദ്ദീനെ മുന്നിൽ നിർത്തി കേസ് അന്വേഷണം അവസാനിപ്പിക്കാൻ ആണ് പോലീസ് ശ്രമിക്കുന്നത് എന്നും അക്യുപങ്ചർ ചികിത്സകൻ കൂടിയായ കൊല്ലം കടയ്ക്കൽ സ്വദേശി ബിസ്മില്ലാഹ് കടയ്ക്കൽ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *