കോഴിക്കോട്: കൊയിലാണ്ടി ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. കോളേജില്‍ എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ നടപടി. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അമലിനെയാണ് മര്‍ദ്ദിച്ചത്.
കോളേജ് യൂണിയന്‍ ചെയര്‍മാന്‍, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി എന്നിവരെയടക്കം പ്രതികളാക്കി കേസെടുത്തിരുന്നു. സംഭവത്തില്‍ എസ്.എഫ്‌ഐ. പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. രണ്ട് പരാതികളിലായി അഞ്ച് വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭയ് കൃഷ്ണ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അനുനാഥ് എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എസ്.എഫ്.ഐക്കാര്‍. ഇരുവരെയും പ്രതിയാക്കി നേരത്തെ തന്നെ കൊയിലാണ്ടി പൊലീസ് കേസെടുത്തിരുന്നു.
എസ്.എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് എഫ്.ഐ.ആര്‍. കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെയും കേസെടുത്തു.