കോതമംഗലം: കാട്ടാനയാക്രമണത്തിൽ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തെ തുടർന്ന് എറണാകുളും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എംഎൽഎയേയും പോലീസ് അറസ്റ്റ് ചെയ്തു.
കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാന ആക്രണത്തിൽ ഇന്ദിര മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയിൽ അക്രമണം നടത്തി, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
റോഡ് ഉപരോധിച്ചതിൽ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.