പാലക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ കുഴഞ്ഞു വീണ് 18കാരി മരിച്ചു. മണ്ണാര്‍ക്കാട് പയ്യനെടം അക്കിപ്പാടത്ത് നടക്കാവില്‍ അഡ്വ. രാജീവിന്റെയും ശാലിനിയുടെയും മകള്‍ അനാമിക ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഹൃദയ സംബന്ധമായ അസുഖത്തിന് പെണ്‍കുട്ടിക്ക് ചികിത്സ നടത്തിവരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.