ഷാരൂഖ് ഖാൻ നായകനായി ഒടുവിലെത്തിയ ചിത്രമാണ് ഡങ്കി. ഷാരൂഖ് ഖാൻ നായകനായ ഡങ്കി ഒടിടിയില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശിപ്പിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. സാധാരണ ഒരു ഷാരൂഖ് ചിത്രം തിയറ്ററുകളില്‍ എത്തുമ്പോഴുള്ള ആരവം ഡങ്കിക്ക് സൃഷ്‍ടിക്കാനായിരുന്നില്ല. ഒടിടിയില്‍ ഹിറ്റാകുന്ന സാഹചര്യത്തില്‍ ഡങ്കിയുടെ കളക്ഷൻ റിപ്പോര്‍ട്ട് വീണ്ടും പരിശോധിക്കുന്നത് കൗതുകരമായിരിക്കും.
ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള ആര്‍പ്പുവിളികളോടെയല്ല ഡങ്കി എത്തിയതെങ്കിലും ഒടിടിയില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെയുള്ള ആഴ്‍ചയില്‍ ഇംഗ്ലിഷ് ഇതര വിഭാഗത്തില്‍ മൂന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞിട്ടുണ്ട്. ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഷാരൂഖ് ഖാന്റെ ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ പിന്നീട് ഡങ്കി സ്വീകരിക്കപ്പെടുകയായിരുന്നു. ഡങ്കി ആഗോളതലത്തില്‍ ആകെ 454 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നിക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിലീസ് സമയത്തെ റിപ്പോര്‍ട്ട്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക് എന്നാണ് റിപ്പോര്‍ട്ട്.
ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖ് ഖാൻ നായകനായ ഡങ്കിക്ക് തുടക്കത്തിലെ തളര്‍ച്ചയ്‍ക്ക് ശേഷം സ്വീകാര്യതയുണ്ടായിരുന്നു. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് ലഭിച്ച അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്നായിരുന്നു ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടതും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *