ഡൽഹി: ലോകസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. പാർട്ടിയുടെ ദേശിയ ആസ്ഥാനം ഒഴിയാൻ സുപ്രീം കോടതി നിർദേശം നൽകിയതിലൂടെ പാർടിക്ക് കനത്ത പ്രഹരമാണ് ഏറ്റത്.
ജൂൺ 15 നകം ഒഴിയാനാണ് നിർദേശം. കൈയ്യേറ്റഭൂമിയിലാണ് ഓഫീസ് എന്ന് കോടതി കണ്ടെത്തിയിരുന്നു. മറ്റൊരു സ്ഥലം കണ്ടുപിടിക്കാൻ സുപ്രീംകോടതി അനുമതി നൽകി.