തിരുവനന്തപുരം: അനന്തപുരിയെ അലകടലാക്കി ബിജെപിയുടെ റോഡ് ഷോ. തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് തലസ്ഥാന നഗരിയിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തുറന്ന വാഹനത്തിൽ നഗരഹൃദയത്തിലൂടെ സഞ്ചരിച്ച സ്ഥാനാർഥിയേ കാണാൻ പതിനായിരങ്ങളായിരുന്നു കാത്തുനിന്നത്.
ഡൽഹിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാജീവ് ചന്ദ്രശേഖരിനെ ബിജെപി പ്രവർത്തകർ ചേർന്ന് സ്വീകരിക്കുകയും തുടർന്ന് നഗരത്തിലൂടെ റോഡ് ഷോ ആരംഭിക്കുകയും ചെയ്തു. വൈകിട്ട് ആറ് മണിയോടെ തുടങ്ങിയ റോഡ് ഷോ രണ്ട് മണിക്കൂറോളം നീണ്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വി വി രാജേഷ് ഉൾപ്പെടെ ഉള്ള നിരവധി സംസ്ഥാന-ജില്ലാ നേതാക്കൾ അദ്ദേഹത്തിനൊപ്പം റാലിയിൽ പങ്കു ചേർന്നു.
വിവിധ കേന്ദ്രങ്ങളിൽ ജനങ്ങൾ പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടും ഹാരങ്ങൾ ചാർത്തിയും അദ്ദേഹത്തെ സ്വീകരിച്ചു. കേന്ദ്ര സർക്കാരിന്റെ വികസനമുന്നേറ്റം കേരളത്തിലും വേണം എന്ന ആഗ്രഹത്തോടെയാണ് ജനങ്ങൾ രാജീവ് ചന്ദ്രശേഖറിനെ കാണാൻ എത്തിയതും.
തന്നെ കാണാനെത്തിയവരെ അഭിവാദ്യം ചെയ്തും ഹസ്തദാനം നൽകിയും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. തിരുവനന്തപുരം നഗരത്തിൽ ബൈക്ക് റാലിയും ബിജെപി സംഘടിപ്പിച്ചു. ജനസാഗരമാണ് രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയിൽ പങ്കുചേർന്നത്.
റാലി കടന്നുപോയ വഴിയോരങ്ങളിലെല്ലാം ആയിരങ്ങൾ അദ്ദേഹത്തെ കാണാൻ കാത്തും നിന്നിരുന്നു. കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ വരവോടു കൂടി പത്മനാഭന്റെ മണ്ണിൽ പോരാട്ടം തീപാറുമെന്ന് ഉറപ്പായി.
https://www.facebook.com/share/v/oWrVm514WrJcwykD/?mibextid=qi2Omg