തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേന്ദ്ര സർക്കാർ ഇതേ നിലപാട് തുടർന്നാൽ ശമ്പളം മുടങ്ങും. ശമ്പളം മുടങ്ങിയാൽ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
ചില സാങ്കേതികമായ പ്രശ്നങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്ന് മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.