കൊച്ചി: സിനിമയുടെ പേരിൽ ഭാരതം എന്ന് ഉപയോഗിക്കുന്നത് തടഞ്ഞ് സെൻസർ ബോർഡ്. ‘ഒരു ഭാരതസർക്കാർ ഉത്പന്നം’ എന്ന സിനിമയ്‌ക്കെതിരെയാണു നടപടി. പേരുവെട്ടിയത് എന്തിനാണെന്ന് അറിയില്ലെന്നും കോടികളുടെ നഷ്ടമുണ്ടാകുമെന്നും അണിയറ പ്രവർത്തകർ പ്രതികരിച്ചു.
സിനിമയുടെ പേരിൽ ഭാരതം എന്ന വാക്ക് ഉപയോഗിക്കാനാവില്ലെന്നാണ് സെൻസർ ബോർഡ് അറിയിച്ചിരിക്കുന്നതെന്നാണു വിവരം. സിനിമയുടെ ട്രെയിലർ പിൻവലിക്കാനും നിർദേശമുണ്ട്.
അതേസമയം, സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ചിത്രത്തിന്റെ പേരിൽനിന്ന് ഭാരതം വെട്ടിയത് എന്തിനാണെന്ന് അറിയില്ല. പോസ്റ്ററുകളും ബാനറുകളും നേരത്തെ തന്നെ തയാറായതിനാൽ കോടികളുടെ നഷ്ടം ഉണ്ടാകുമെന്നും ഇവർ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *