തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില്‍ വിദ്യാർഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ വി സിയെ സസ്പെൻഡ് ചെയ്തതില്‍ പ്രതികരിച്ച് സിദ്ധാർഥിന്റെ അച്ഛൻ.
സസ്പെൻഡ് ചെയ്തത് വി സി തന്റെ പണി എടുക്കാത്തത് കൊണ്ടാണ്. വീട്ടിൽ വന്ന് എന്ത് സഹായവും നൽകാം എന്ന് പറഞ്ഞു. എന്നിട്ട് എന്ത് നടപടി എടുത്തുവെന്നും ഡീനിന് എതിരെ എന്ത് നടപടിയാണ് എടുത്തതെന്നും സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ ചോദിച്ചു.
അക്രമത്തിന് കൂട്ട് നിന്നത് ഡീൻ ആണ്. റാഗിങ് കണ്ടുകൊണ്ട് നിന്നു. ഡീന് എതിരെയും നടപടി വേണമെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ ആവശ്യപ്പെട്ടു. ഗവർണർ നട്ടെല്ലുള്ള വ്യക്തിയാണ്. അതുകൊണ്ടാണ് പെട്ടന്ന് നടപടി എടുത്തത്. ഇപ്പോൾ തനിക്ക് തൃപ്തി ഉണ്ട്. സന്തോഷം ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.