കൊച്ചി – ബ്യൂട്ടിപാര്‍ലര്‍ ഉടമമായ ഷീലാ സണ്ണിക്കെതിരെയുള്ള വ്യാജ ലഹരിക്കേസില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടത്. അതീവ ഗുരുതരമായ സംഭവമാണ് നടന്നിട്ടുള്ളത്. വിഷയത്തില്‍ സമഗ്രമായ മറുപടി സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ ആരോപണ വിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചു.
2024 March 2Keralafake drug caseAgainst sheela sunniGovt. need to file the replyhighcourt ഓണ്‍ലൈന്‍ ഡെസ്‌ക്title_en: High Court asks government to reply in fake intoxication case against Sheela Sunny