ബെംഗളൂരു: നിക്ഷേപകരുമായുള്ള തര്‍ക്കം മൂലമാണ് ബൈജൂസിലെ ജീവനക്കാര്‍ ശമ്പളം നല്‍കാന്‍ കഴിയാത്തതെന്ന് ബൈജു രവീന്ദ്രന്‍. അടുത്തിടെ സമാഹരിച്ച തുക നിക്ഷേപകരുമായുള്ള തര്‍ക്കം മൂലം ‘പ്രത്യേക അക്കൗണ്ടി’ലാണുള്ളതെന്നും ഇതാണ് ശമ്പളം നല്‍കാന്‍ കഴിയാത്തതെന്നും ബൈജു ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. മാര്‍ച്ച് പത്തിനകം ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കാന്‍ കമ്പനി ശ്രമിക്കുകയാണെന്നും ബൈജു പറഞ്ഞു.