ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. പപഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നും താരം മത്സരിക്കുമെന്ന വാർത്തകളാണ് പുറത്തു വന്നത്. പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ നിഷേധിച്ച് യുവരാജ് സിംഗ് എത്തിയത്.
രാഷ്ട്രീയത്തിലേക്ക് കടക്കാൻ തനിക്ക് ഉദ്ദേശമില്ലെന്നും യു വി ക്യാൻ എന്ന തൻ്റെ ഫൗണ്ടേഷനിലൂടെ ആളുകളെ സഹായിക്കുന്നത് തുടരുമെന്നും യുവരാജ് സിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. അടുത്തിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി യുവരാജ് സിംഗ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
യുവരാജ് സിംഗിന്റെ വാക്കുകൾ ഇങ്ങനെ ‘മാധ്യമ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി, ഞാൻ ഗുരുദാസ്പൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.
വിവിധ തലത്തിലുള്ള ആളുകളെ പിന്തുണയ്ക്കുന്നതിലും സഹായിക്കുന്നതിലുമാണ് എൻ്റെ അഭിനിവേശം, യു വി ക്യാൻ എന്ന എൻ്റെ ഫൗണ്ടേഷനിലൂടെ ഞാൻ അത് തുടരും. നമുക്ക് ഒരുമിച്ച് മികച്ച രീതിയിൽ ഒരു മാറ്റമുണ്ടാക്കുന്നത് തുടരാം’ യുവരാജ് സിംഗ് പോസ്റ്റിൽ പറഞ്ഞു.