നൂതന ഫീച്ചറുകളും ആധുനിക ഡിസൈനും നൽകി ബൊലേറോയെ നവീകരിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ എസ്‌യുവി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വരാനിരിക്കുന്ന ബൊലേറോ പരുക്കൻ ലുക്കും വിശ്വാസ്യതയും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന മഹീന്ദ്ര ബൊലേറോ 2024 മോഡലിൻ്റെ രൂപം സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വേറിട്ടുനിൽക്കുന്ന പുതുക്കിയ ഡിസൈൻ ഉപയോഗിച്ച് നവീകരിക്കുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽലാമ്പുകൾ, അലോയ് വീലുകൾ, പുനർരൂപകൽപ്പന ചെയ്‍ത ഫ്രണ്ട് ഗ്രിൽ എന്നിവ ഇതിന് കൂടുതൽ സമകാലികവും സ്റ്റൈലിഷ് ലുക്കും നൽകും.
കൂടുതൽ പ്രീമിയം ഫീച്ചറുകളും മെക്കാനിക്കൽ ഘടകങ്ങളും ഉപയോഗിച്ച് മഹീന്ദ്ര ഇൻ്റീരിയർ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ ഡാഷ്‌ബോർഡ്, പുതിയ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി മികച്ച നിലവാരമുള്ള ഇരിപ്പിടങ്ങൾ എന്നിവയ്‌ക്കൊപ്പം പുതിയ ബൊലേറോ 2024-ന് പ്രീമിയം ടച്ച് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാണേണ്ട ആധുനിക ഫീച്ചറുകളിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്‌നോളജി, സൺറൂഫ്, ക്രൂയിസ് കൺട്രോൾ, കൂടാതെ എയർ പ്യൂരിഫയർ എന്നിവയും ഉൾപ്പെടുന്നു. വരാനിരിക്കുന്ന മഹീന്ദ്ര ബൊലേറോ അഞ്ച് സീറ്റർ, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. പുതിയ ബൊലേറോ ഒന്നിലധികം ഷേഡുകളിലും ലഭ്യമായേക്കാം.