കടയ്ക്കല്‍: ചിതറയില്‍ നാലംഗ മോഷണസംഘത്തെ അറസ്റ്റ് ചെയ്തു. ചിതറ വളവുപച്ച മണ്ണറക്കോട് ലാലുഭവനില്‍ ലാലു (42), പേഴുംമൂട് വയിലിറക്കത്ത് വീട്ടില്‍ സനല്‍കുമാര്‍ (36), പേഴുമൂട് ബൈജുഭവനില്‍ ബൈജു (39), പേഴുംമൂട് രാജു നിവാസില്‍ രാഹുല്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
പകല്‍ ആളില്ലാത്ത വീടുകളില്‍ അതിക്രമിച്ചുകയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ചിതറ വളവുപച്ച പേഴുംമൂട് മണ്ണറക്കോട് കളിയില്‍ പുത്തന്‍വീട്ടില്‍ ഷാനവാസ് റാവുത്തരുടെ കുടുംബവീട്ടിലാണ് മോഷ്ടാക്കള്‍ കയറിയത്. ലോറിയുടെ ഇരുമ്പുപ്ലേറ്റുകളും മറ്റും കവര്‍ന്നു.
മോഷ്ടിച്ച ഇരുമ്പുസാധനങ്ങള്‍ ആക്രിക്കടയില്‍നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതി ലാലു കടയ്ക്കല്‍, ചിതറ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.
മറ്റുള്ളവര്‍ നിരവധി അടിപിടി കേസുകളിലും പ്രതികളാണ്. മദ്യത്തിന് പണം കണ്ടെത്താനും ആഢംബര ജീവിതം നയിക്കാനുമാണ് മോഷണം നടത്തുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.