കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്ത്രീയുള്‍പ്പെടെ മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ പട്ടാമ്പി സ്വദേശി മിഥുനിൽ നിന്നും 797 ഗ്രാം സ്വർണം പിടിച്ചെടുത്തു. അബുദാബിയിൽ നിന്നും വന്ന കാസർകോട് സ്വദേശിനിയില്‍ നിന്ന് 272 ഗ്രാം സ്വർണവും ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്ന് 1,182 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.