ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നവാഡ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കിയാല്‍ ബിജെപിയിലേക്ക് മാറുമെന്ന് സൂചന നല്‍കി ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗ്. ലോക് ജന്‍ ശക്തി പാര്‍ട്ടി എംപി ചന്ദന്‍ സിംഗ് ആണ് ഈ മണ്ഡലത്തെ നിലവില്‍ പ്രതിനിധീകരിക്കുന്നത്.
ഉപമുഖ്യമന്ത്രിമാരായ വിജയ് സിന്‍ഹ, സാമ്രാട്ട് ചൗധരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നീതു സിംഗിന്റെ പരാമര്‍ശം.
‘ബിജെപി എനിക്ക് നവാഡയില്‍ നിന്ന് ലോക്സഭാ ടിക്കറ്റ് നല്‍കിയാല്‍, ഞാന്‍ പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കും,ബീഹാര്‍ നിയമസഭയ്ക്ക് പുറത്ത് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസിനോടോ പാര്‍ട്ടിക്കാരോടോ തനിക്ക് ദേഷ്യമില്ലെന്നും അവര്‍ പറഞ്ഞു.
‘എന്റെ പാര്‍ട്ടിയില്‍ നിന്ന് ഒരേയൊരു ആവശ്യമേ ഉള്ളൂ, തിരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ മത്സരിക്കാന്‍ തദ്ദേശീയരെ തിരഞ്ഞെടുക്കണം. ഞാന്‍ ഒരു നാട്ടുകാരിയാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.