മുംബൈ: ട്രാവൽ – ടൂറിസം രംഗത്തെ ഇന്ത്യയിലെ ഒന്നാംകിട സ്ഥാപനമായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ മുംബൈയിൽ 19മത് ശാഖ തുറന്നു.
നവി മുംബൈയിലെ വാഷി സെക്ടർ 17 പെർസെപോളിസ് പ്രീമൈസിൽ തുടങ്ങിയ പുതിയ ബ്രാഞ്ച് മഹാരാഷ്ട്രാ മുൻ എക്സൈസ് – പുനരുപയോഗ ഊർജ മന്ത്രി ഗണേഷ് നായിക് നാട മുറിച്ച് ഉദ്‌ഘാടനം നിർവഹിച്ചു.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവർ ഒഴുകിയെത്തുന്ന മുംബൈയിൽ ട്രാവൽ – ടൂറിസം രംഗത്ത് അക്ബർ ട്രാവൽസ് വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്ന് ആശംസകൾ നേർന്ന് ഗണേഷ് നായിക് പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാഖകളുമായി ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യവസായത്തിലെ ഭീമാനായി നിലകൊള്ളുന്ന അക്ബർ ഗ്രൂപ്പിന്റെ രാജ്യത്തെ 120 മത് ശാഖയാണ് വാഷിയിൽ ആരംഭിച്ചത്. അക്ബർ ഗ്രൂപ് എം ഡിയും ചെയർമാനുമായ കെ വി അബ്ദുൽ നാസർ സന്നിഹിതനായിരുന്നു.
അക്ബർ ട്രാവൽസ് വൈസ് പ്രസിഡന്റ് ടി വി ഉണ്ണികൃഷ്ണൻ, സി ഓ ഓ അമയ് അൽമാഡി, സി എഫ് ഓ രാജേന്ദ്രൻ എൻ പി തുടങ്ങിയവർക്കൊപ്പം വ്യവസായ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു