തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ടൊവിനോ തോമസിന്റെ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഒ.ടി.ടിയിലേക്ക്. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ അന്വേഷിപ്പിന്‍ കണ്ടെത്തും മാര്‍ച്ച് 8ന് ഒ.ടി.ടിയില്‍ എത്തും.
ബോക്‌സ് ഓഫീസില്‍ 40 കോടി പിന്നിട്ട ചിത്രം ഫെബ്രുവരി റിലീസുകളില്‍ 50 കോടി കളക്ഷന്‍ മറികടക്കാത്ത ചിത്രങ്ങളില്‍ ഒന്നാണ്. ‘ഭ്രമയുഗം’, ‘പ്രേമലു’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്നീ ചിത്രങ്ങള്‍ക്കൊപ്പം കട്ടയ്ക്ക് പിടിച്ചു നിന്ന ചിത്രത്തിന് തിയേറ്ററുകള്‍ കുറയുകയായിരുന്നു. എങ്കിലും തിയേറ്ററില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തും. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കേരളത്തില്‍ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്തത്. എസ് ഐ ആനന്ദ് നാരായണന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ടൊവിനോ ചിത്രത്തില്‍ എത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *