തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ ഡീൻ റബ്ബർ സ്റ്റാമ്പ് ആണെന്ന് സിദ്ധാർത്ഥന്റെ ബന്ധു ഷിബു. കോളേജിൽ ശിക്ഷ തീരുമാനിക്കുന്നത് എസ്എഫ്ഐയാണെന്നും ഷിബു പറഞ്ഞു.
ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ടിലൂടെ അന്ന് തങ്ങൾ പറഞ്ഞ എല്ലാ കാര്യവും ശരിയാണെന്ന് തെളിയുകയാണ്. കൊല നടന്നിരിക്കുന്നു എന്ന് വ്യക്തമാണ്. അതിന്റെ തെളിവുകൾ ലഭിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
സിദ്ധാർത്ഥന്റെ ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി ഇപ്പോൾ ആരോപണവുമായി രംഗത്ത് വന്നു. അവൾ സിദ്ധാർത്ഥന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. ഈ കുട്ടിയും ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്ന് ഉറപ്പായി.
അതിന് എസ്എഫ്ഐ കൂട്ട് പിടിച്ചു. എസ്എഫ്ഐക്ക് നേരത്തെ സിദ്ധാർത്ഥനോട് വിരോധം ഉണ്ടായിരുന്നു. പരാതി കൊടുക്കുന്നത് തന്നെ സിദ്ധാർത്ഥ് മരിച്ചതിനു ശേഷമാണ്. അധ്യാപകരടക്കം ഈ റിപ്പോർട്ടിന്മേൽ ചർച്ച നടത്തി ഒപ്പിട്ടിരിക്കുകയാണെന്നും ഷിബു പറഞ്ഞു.