കൊച്ചി: കൊച്ചിയില്‍ ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യ കേന്ദ്രം. ഓള്‍ഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്ന് യുവതികള്‍ ഉള്‍പ്പെടെ 13 പേര്‍ പിടിയിലായി. ബംഗളുരുവില്‍ നിന്നാണ് പിടിയിലായ യുവതികളെ എത്തിച്ചത്.
കുപ്രസിദ്ധനായ ഒരു ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. അനാശാസ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒമ്പതു മാസമായെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.