കൊച്ചി: കെആർഇഎംഎല്ലിന് 51 ഏക്കർ ഭൂമി പതിച്ചുനൽകണമെന്ന ജില്ലാ സമിതി ശുപാർശ തന്നെ സർക്കാർ റദ്ദാക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ജില്ലാ സമിതി ശുപാർശ റവന്യു വകുപ്പ് തള്ളിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2023 ഓഗസ്റ്റിലാണ് ഈ ഉത്തരവ് വന്നത്. കോടതിയെ ചാരി രക്ഷപ്പെടാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ജില്ലാ സമിതി ശുപാർശ റദ്ദാക്കിയില്ലെങ്കിൽ കോടതിയെ ചാരി സർക്കാരിന് രക്ഷപ്പെടാം. ചങ്ങാത്ത മുതലാളിത്തം എന്തെന്ന് പാർട്ടി ക്ലാസിൽ പറയുമ്പോൾ ഈ ഉദാഹരണം പറയണമെന്ന് മന്ത്രി പി രാജീവിനോട് കുഴൽനാടൻ പറഞ്ഞു. ഭൂമി പതിച്ചുനൽകണമെന്ന ജില്ലാ സമിതി ശുപാർശ നിയമവിരുദ്ധമാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു

By admin

Leave a Reply

Your email address will not be published. Required fields are marked *