കുവൈത്ത്: കുവൈറ്റിലെ പ്രധാന റോഡുകളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി അടിയന്തര പാത സൃഷ്ടിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം സമര്‍പ്പിച്ച് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ആലിയ അല്‍ ഫാര്‍സി.
മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ പബ്ലിക് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ഇത് നടപ്പാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
മൂന്ന് കാര്യങ്ങളാണ് അല്‍ ഫാര്‍സി പരാമര്‍ശിച്ചിരിക്കുന്നത്. പ്രധാന റോഡുകളില്‍ ഒരു അടിയന്തിരപാത കൂടി അനുവദിക്കുക എന്നതാണ് ആദ്യത്തേത്. റോഡിന് ഒരേ ദിശയില്‍ രണ്ട് പാതകളുണ്ടെങ്കില്‍ ആംബുലന്‍സ് സൈറണ്‍ കേള്‍ക്കുമ്പോള്‍ ഇടത് പാതയിലെ വാഹനങ്ങള്‍ ഇടതുവശത്തേക്കും വലത് പാതയിലുള്ള വാഹനങ്ങള്‍ വലതുവശത്തേക്കും മാറും.
മധ്യഭാഗത്ത് അടിയന്തര ഇടനാഴി സൃഷ്ടിക്കുകയും ചെയ്യാം. ഒരേ ദിശയില്‍ മൂന്നോ അതിലധികമോ പാതകള്‍ റോഡിലുണ്ടെങ്കില്‍ ഇടതുവശത്തെ പാതയിലെ വാഹനങ്ങള്‍ ഇടത്തോട്ട് നീങ്ങണം. വലത് പാതയിലുള്ള എല്ലാ വാഹനങ്ങളും ആംബുലന്‍സ് സൈറണ്‍ കേള്‍ക്കുമ്പോള്‍ ഉടന്‍ വലത്തോട്ട് മാറണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.