125 സിസി മോട്ടോർസൈക്കിളുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇപ്പോഴും വളരെ ജനപ്രിയമാണെന്നാണ് വിൽപ്പന കണക്കുകൾ പറയുന്നത്. സമീപകാലത്തായി ബൈക്ക് വിൽപനയിലും ഈ വിഭാഗം ആധിപത്യം പുലർത്തുന്നുണ്ട്. യഥാർത്ഥത്തിൽ, ഈ സെഗ്‌മെൻ്റിൻ്റെ വിൽപ്പനയുടെ പ്രധാന കാരണം അതിൻ്റെ വില ജനങ്ങളുടെ ബജറ്റിനുള്ളിലാണ് എന്നതാണ്. 
ഹോണ്ട ഷൈൻ പുറത്തിറക്കിയതിന് ശേഷം വിൽപ്പനയിൽ സ്ഥിരമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ ബൈക്കിൻ്റെ എക്‌സ്-ഷോറൂം വില 79,800 മുതൽ 83,800 രൂപ വരെയാണ് ടോപ്പ്-സ്പെക്ക് ഡിസ്‌ക് മോഡലിന്. 123.94 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിൻ 10.59 ബിഎച്ച്പി പരമാവധി കരുത്തും 11 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്നു.
ബജാജ് CT125X-ൻ്റെ പവർട്രെയിനിൽ 124.4cc സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിൻ 10.7bhp കരുത്തും 11Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് വേരിയൻ്റുകളിൽ ഈ ബൈക്ക് ലഭ്യമാണ്. ഇതിന് നീളമുള്ള സീറ്റ് ഉണ്ട്, ഡിആർഎല്ലുകളുള്ള ഒരു റൗണ്ട് ഹെഡ്‌ലാമ്പും ലഭിക്കുന്നു. ഈ ബൈക്കിൻ്റെ എക്‌സ് ഷോറൂം വില 74,016 മുതൽ 77,216 രൂപ വരെയാണ്.
ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന 125 സിസി ബൈക്കുകളുടെ ആദ്യ അഞ്ച് പട്ടികയിൽ ഹീറോ സൂപ്പർ സ്‌പ്ലെൻഡർ മൂന്നാം സ്ഥാനത്തെത്തി. ഈ ബൈക്കിൻ്റെ പ്രാരംഭ എക്‌സ് ഷോറൂം വില 80,848 മുതൽ 84,748 രൂപ വരെയാണ്. 10.72 ബിഎച്ച്‌പി കരുത്തും 10.6 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 124.7 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനിനാണ് സൂപ്പർ സ്‌പ്ലെൻഡറിന്‍റെ ഹൃദയം.

By admin

Leave a Reply

Your email address will not be published. Required fields are marked *