കൊച്ചി: എറണാകുളം മരടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. 102 ഗ്രാം എംഡിഎംഎയുമായി ചേരനെല്ലൂർ സ്വദേശി അരുൺ സെൽവനാണ് പിടിയിലായത്.
ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്നതാണ്. കൊച്ചി എസിപി രാജ് കുമാറിൻ്റെ നേതൃത്വത്തിൽ എറണാകുളം സൗത്ത് പൊലീസ് സംഘമാണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.