ഡല്‍ഹി: 2024 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലാവസ്ഥാ പ്രവചനം പുറത്തിറക്കി ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് (ഐഎംഡി). രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയിലും ഉയര്‍ന്ന താപനിലയാണ് പ്രവചിക്കുന്നത്.
മാര്‍ച്ച് മുതല്‍ മെയ് വരെ, വടക്കുകിഴക്കന്‍ ഇന്ത്യ, പടിഞ്ഞാറന്‍ ഹിമാലയന്‍ പ്രദേശം, തെക്കുപടിഞ്ഞാറന്‍ ഉപദ്വീപ്, പടിഞ്ഞാറന്‍ തീരം എന്നിവയൊഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചൂട് തരംഗമാണ് പ്രവചിക്കുന്നത്.
ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണ കുറഞ്ഞ താപനിലയിലും കൂടുതല്‍ അനുഭവപ്പെടും. മാര്‍ച്ചില്‍ രാജ്യത്ത് സാധാരണയിലും കൂടുതല്‍ മഴ രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രത്യേകിച്ച് രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാടിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഉഷ്ണതരംഗം കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.