കോട്ടയം: അയ്മനം കുടുംബാരോഗ്യകേന്ദ്രം കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 4.30ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ചടങ്ങിൽ സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും.
സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. 6844 ചതുരശ്രഅടി വിസ്തൃതിയിൽ പണി പൂർത്തീകരിച്ചിരിക്കുന്ന കെട്ടിടത്തിൽ മൂന്ന് ഒ.പി കേന്ദ്രങ്ങൾ, ലബോറട്ടറി, ഫാർമസി, നഴ്‌സസ് റൂം, നിരീക്ഷണമുറി, ശൗചാലയങ്ങൾ തുടങ്ങി ഒട്ടനവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ ഷാജിമോൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ദേവിക ടീച്ചർ, മിനി ബിജു, ജില്ലാ പഞ്ചായത്ത് അംഗം  ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി രതീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്. രാധാകൃഷ്ണൻ, കെ.എം മേരിക്കുട്ടി, എം.എസ്. ജയകുമാർ, ബിന്ദു മാന്താറ്റിൽ, ബിന്ദു ഹരികുമാർ, ത്രേസ്യാമ്മ ചാക്കോ, പി. വി സുധീലൻ, സബിത പ്രേംജി, ടി.ജി പ്രസന്ന കുമാരി, പ്രമോദ് തങ്കച്ചൻ, മിനി മനോജ്, അനു ശിവപ്രസാദ്, സുമ പ്രകാശ്, ശോശാമ്മ, സുനിത അഭിഷേക്, ഡി.എം.ഒ ഇൻ ചാർജ് ഡോ.പി.എൻ വിദ്യാധരൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മിനിജ ഡി. നായർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സോണി മാത്യു, വിവിധ ബാങ്ക് പ്രതിനിധികളായ കെ.കെ ഭാനു,സി.എൻ ബാലചന്ദ്രൻ, കെ.പി രാധാകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രമോദ് ചന്ദ്രൻ, ബി.ജെ ലിജീഷ്, പി.ടി ഷാജി, ഇ.വി ഓമനക്കുട്ടൻ,ഒളശ്ശ ആൻറണി, രാജേഷ് ചാണ്ടി, രാജി അനുകുമാർ, എം.ജെ ജോസഫ് എന്നിവർ പങ്കെടുക്കും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *