കുടുംബത്തിലുള്ള ഒരു കുഞ്ഞിനെ തലോലിച്ചതിന്‍റെ പേരിലുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി നവ്യ നായര്‍. കുട്ടിക്ക് ഉമ്മ കൊടുത്തപ്പോള്‍ ഉമ്മ വയ്ക്കാന്‍ അന്യരെ അനുവദിക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ എന്നു പറഞ്ഞ് കുട്ടിയുടെ അമ്മ കുഞ്ഞിനോട് കയര്‍ത്തുവെന്നും താന്‍ സ്തബ്ദയായിപ്പോയെന്നും നവ്യ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
നവ്യയുടെ കുറിപ്പ്
ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു.. എന്‍റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു , പുറത്തുവളർന്നതുകൊണ്ട് അവളുടെവർത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു .. അവൾക്കെന്നെ ഇഷ്ടമായി ഞങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു.. പോരുന്നനേരം അവൾക്കൊരു ഉമ്മ കൊടുത്തു കവിളിലും നെറ്റിയിലും ചുണ്ടിലും ക്ഷുഭിതയായ അവളുടെ അമ്മ , ഉമ്മ വയ്ക്കാന്‍ അന്യരെ അനുവദിക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ എന്ന് കുട്ടിയോട് , ഒരു നിമിഷം ഞാൻ സ്തബ്ദയായിപ്പോയി , അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ് , രക്തബന്ധം ഉള്ളവരാണ് .. എന്റെ കണ്ണുകൾ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി , അതിന് ശേഷം കുഞ്ഞുങ്ങളോടുള്ള അമിതസ്നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി , പക്ഷേ ഇവൾ എന്നെ വശീകരിച്ചു താജ്മഹലോളം തന്നെ ..
പേരറിയാത്ത മാതാപിതാക്കളെ ഞാൻ അവളെ വാരിപ്പുണരുമ്പോ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി .. വാവേ നിന്‍റെ പെരുച്ചൊയ്ചു എങ്കിലും ഈ ആന്‍റി മറന്നു , കാണുകയാണെങ്കിൽ കമന്‍റ് ബോക്സിൽ ഇടണം , അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ.. പിന്നാലെ കുഞ്ഞിന്റെ പേര് കിട്ടിയെന്നും അമാൽ ഇനാരാ എന്നാണ് പേരെന്നും നവ്യ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *