ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് വ്യായാമം പ്രധാന പങ്കാണ് വഹിക്കുന്നത്. പതിവായി വർക്കൗട്ടുകൾ ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ അമിത വ്യായാമം കൂടുതൽ പ്രശ്നമുണ്ടാക്കാം. വ്യായാമ വേളയിൽ ആളുകൾ അഭിമുഖീകരിക്കുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്.
മൊത്തത്തിലുള്ള ആരോഗ്യത്തിന് വ്യായാമം ഗുണം ചെയ്യും. ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി എന്നിവ ഹൃദ്രോഗ സാധ്യത കൂട്ടുന്നു. ആഴ്ചയിൽ മൂന്നോ അഞ്ചോ തവണ മിതമായ വ്യായാമം കുറഞ്ഞത് 30 മിനിറ്റെങ്കിലും ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. ഹൃദയത്തിന് താങ്ങാനാവുന്നതിലും കൂടുതൽ വ്യായാമം ചെയ്യുന്നത് ഹൃദയത്തിൻ്റെ പമ്പിംഗ് വർദ്ധിപ്പിക്കുകയും ഹൃദയ വാൽവുകൾ ഇടുങ്ങിയതാക്കുന്നതിന് കാരണമാകുന്നു. വ്യായാമ വേളയിൽ ഈ അധിക സ്ട്രെയിൻ ഹൃദയാഘാതത്തിനും കാരണമാകും.
‘കഠിനമായ വ്യായാമം ചെയ്യുന്നത് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കും. മിക്ക കേസുകളിലും 2D-ECHO, ECG, സ്ട്രെസ് ടെസ്റ്റുകൾ തുടങ്ങിയ പ്രതിരോധ പരിശോധനകൾ ചെയ്യാതിരിക്കുന്നു. അത് കൊണ്ട് തന്നെ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന വ്യായാമങ്ങൾ ചെയ്യുമ്പോൾ അത് കൂടുതൽ അപകടത്തിലാക്കും..ഒരു വ്യക്തിക്ക് നിരന്തരമായ ക്ഷീണം, നെഞ്ചിലെ അസ്വസ്ഥത, ഭാരം, അല്ലെങ്കിൽ വ്യായാമ വേളയിലോ ശേഷമോ അമിതമായ വിയർപ്പ് അനുഭവപ്പെടാം. ഇവ ഹൃദയാഘാത സാധ്യതയുടെ സൂചകങ്ങളാകാം.
നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥതശ്വാസം മുട്ടൽതലകറക്കം അനുഭവപ്പെടുകഅസാധാരണമായ ഹൃദയമിടിപ്പ്