ഡല്‍ഹി: ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി 20 ദിവസത്തോളം ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്തു.
20 ദിവസം മുമ്പ് പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് പരാതി നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. അജ്ഞാതര്‍ക്കെതിരെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ മൂന്ന് പേരുടെ പേരുകള്‍ പുറത്തുവന്നത്.
പ്രതികളില്‍ രണ്ട് പേര്‍ ഇരയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നും മൂന്നാമന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നും പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.