തിരുവനന്തപുരം: ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. ഒൻപത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 26 വരെയാകും പരീക്ഷ.

4,14,159 വിദ്യാർത്ഥികൾ ഒന്നാം വർഷം പരീക്ഷയും 4,41,213 വിദ്യാർത്ഥികൾ രണ്ടാം വർഷം പരീക്ഷയും എഴുതും. 2,017 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ 1,994 പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലും എട്ട് കേന്ദ്രങ്ങൾ വീതം ഗൾഫ് മേഖലയിലും ലക്ഷദ്വീപിലുമാണ്. ആറ് പരീക്ഷാ കേന്ദ്രങ്ങൾ മാഹിയിലും സജ്ജമാക്കിയിട്ടുണ്ട്.

ഏപ്രിൽ ഒന്ന് മുതലാകും മൂല്യനിർണയം. മൂല്യനിർണ്ണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകളാണ് സജ്ജമാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *