കോഴിക്കോട്: കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന യാത്രാനിരക്ക് കുറച്ചു. സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് നല്‍കിയ കത്തിന് മറുപടിയായായാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നിരക്ക് കുറച്ച വിവരം അറിയിച്ചത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള യാത്ര നിരക്ക് 1,65,000 രൂപയായിരുന്നു. ഇതില്‍ 42000 രൂപയാണ് കുറച്ചത്. 1,23,000 രൂപയായിരിക്കും കോഴിക്കോട് നിന്നുള്ള ഹജജ് യാത്രക്കുള്ള പുതുക്കിയ നിരക്ക്.
പുതിയ ടിക്കറ്റ് നിരക്ക് നിലവില്‍ വരുന്നതോടെ ഹജ്ജ് തീര്‍ത്ഥാടകര്‍ ഏറെ കാലമായി നേരിട്ടിരുന്ന പ്രശ്‌നത്തിനാണ് ആശ്വാസമാവുന്നത്.