മലപ്പുറം-കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരാഗ്നി പരിപാടിയുടെ സമാപന വേദിയില്‍ കഴിഞ്ഞ ദിവസം ദേശീയഗാനം തെറ്റിച്ച് പാടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് വേണമെന്ന് ഹാരിസ് മുദൂര്‍ കുറ്റപ്പെടുത്തുന്നു. നേതാക്കളുടെ ജാഗ്രത കുറവിന് കനത്ത വിലയാണ് നല്‍കേണ്ടി വരുന്നത് . ‘എന്റെ തല എന്റെ ഫിഗര്‍’ കാലമൊക്കെ കാറ്റില്‍ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാന്‍ കഴിയില്ല. അല്ലാത്തവര്‍ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂര്‍.
പോസ്റ്റിന്റെ പൂര്‍ണരൂപം
നേതൃത്വം എന്നത് ഒരുപാട് ചേരുവകള്‍ അടങ്ങിയതാണ്. പുതിയ കാലഘട്ടമാണന്ന് മനസ്സിലാക്കി അതിനനസരിച്ച് പാകപ്പെടുത്തലുകളും നേതൃത്വത്തിലുള്ളവര്‍ സ്വീകരിക്കേണ്ടതുണ്ട്. സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തില്‍ പൊതുജനം വലിയ സംഭവമാക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. സമൂഹമാധ്യമങ്ങള്‍ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തില്‍ ജാഗ്രതകുറവിന് വലിയ വിലയാണ് നല്‍കേണ്ടിവരുന്നത്.
ശ്രീനിവാസന്‍ പറയുന്നത് പോലെ എന്റെ തല എന്റെ ഫിഗര്‍ കാലമൊക്കെ കാറ്റില്‍ പറന്നുപോയിട്ടുണ്ട്, അറിവും ഇടപെടലും അവതരണവും വഴിയൊരുക്കുന്ന പുതുരാഷ്ട്രീയമാണ് ജനങ്ങളാഗ്രഹിക്കുന്നത്. ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാന്‍ കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം. അല്ലാത്തവര്‍ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും അഭ്യാസം തുടര്‍ന്നുകൊണ്ടേയിരിക്കും.
2024 March 1KeralaTrivandrumNational anthemYouth Congressmalappuramഓണ്‍ലൈന്‍ ഡെസ്‌ക് title_en: Youth congress MPM President Condemn insult to national anthem at TVM Function