തെലങ്കാന: പരീക്ഷ എഴുതാന്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മനം നൊന്ത് ജീവിതം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥി. തെലങ്കാനയിലാണ് സംഭവം. വൈകിയെത്തിയതിന് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
ആദിലാബാദ് ജില്ലയിലെ മംഗുര്‍ല ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷം ജലസേചന കനാലില്‍ ചാടിയാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.
പരീക്ഷ രാവിലെ 9 മുതല്‍ 12 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അതെസമയം 17 കാരനായ വിദ്യാര്‍ത്ഥി രാവിലെ 9.15 നാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷാകേന്ദ്രത്തില്‍ എത്താന്‍ വൈകിയതിനാല്‍ പരീക്ഷയെഴുതാന്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയെ അനുവദിച്ചില്ല. തുടര്‍ന്ന് ആത്മഹത്യാ കുറിപ്പില്‍ പിതാവിനോട് ക്ഷമാപണം നടത്തിയാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
രാവിലെ 9.30 ഓടെ തന്റെ ഗ്രാമത്തിലേക്ക് തിരികെ പോയ വിദ്യാര്‍ത്ഥി വീട്ടിലേക്ക് മടങ്ങുന്നതിന് പകരം ജലസേചന കനാലിലേക്ക് ചാടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തതായും സംഭവത്തിൽ കേസെടുത്തതായും പൊലീസ് അറിയിച്ചു. ഇയാളുടെ വാച്ചും പഴ്‌സും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.