കല്‍പ്പറ്റ – പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണമായ റാഗിംഗ് സംഘത്തില്‍ ഉള്‍പ്പെട്ട് ആറു വിദ്യാര്‍ത്ഥികളെ കൂടി സസ്പെന്‍ഡ് ചെയ്തു. 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ പ്രതിച്ചേര്‍ത്ത 18 പേരെയും സസ്‌പെന്റ് ചെയ്തു. ബില്‍ഗേറ്റ് ജോഷ്വാ, കോളേജ് യൂണിയന്‍ സെക്രട്ടറി എസ്.അഭിഷേക്,  ആകാശ്, ഡി.ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ആര്‍ ഡി ശ്രീഹരി  എന്നിവരെയാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തത്.    ഇന്നലെ പൊലീസില്‍ കീഴടങ്ങിയ എസ് എഫ് ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് ഇന്നലെ രാത്രി കല്‍പ്പറ്റ ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇന്നലെ രാത്രി ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇയാളുടെ അറസ്റ്റും ഇന്നുണ്ടാകും. ഇതോടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പത്തുപേര്‍ പോലീസ് പിടിയിലായി. ഒളിവിലുള്ള ആറുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പ്രതികള്‍ക്ക് എതിരെ മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 
 
2024 March 1KeralaDeath of SidarthSix more students.Suspended. ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Death of veterinary university student Siddharth, six more students suspended

By admin

Leave a Reply

Your email address will not be published. Required fields are marked *