വൈക്കം: വനം വന്യജീവി നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. 1972ലെ നിയമത്തിന്റെ ഭേദഗതിയോട് കേന്ദ്രസർക്കാർ അനുകൂലസമീപനം സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. വനം വന്യജീവി സംരക്ഷണ നിയമത്തിലൂടെ വനത്തിലുള്ളിലെ മൃഗങ്ങൾക്കാണ് സംരക്ഷണം നൽകേണ്ടത്.
വനത്തിനുള്ളിൽ നിന്നിറങ്ങി ജനവാസമേഖലയിലെത്തുന്ന മൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയുംവിധം നിയമഭേദഗതി വേണമെന്ന ആവശ്യം പാർലമെന്റിലടക്കം ഉന്നയിച്ചുണ്ടെങ്കിലും ആവശ്യത്തോട് മുഖം തിരിച്ച് നിൽക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. വനത്തിന് പുറത്തെത്തുന്ന വന്യജീവികളെ വെടിവെച്ച് കൊലപ്പെടുത്താനുള്ള അനുവാദം കർഷകർക്ക് നൽകണമെന്നും തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *