ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് പഞ്ചാബിലെ ജലന്ധർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ നിന്ന് ഭോജ്പുരി നടൻ പവൻ സിംഗിനെ പാർട്ടി മത്സരിപ്പിച്ചേക്കും.
അന്തരിച്ച ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിൻ്റെ മകൾ ബൻസുരി സ്വരാജും ഡൽഹി സീറ്റുകളിലൊന്നിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. നൂറുപേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടിക തയ്യാറായതായാണ് വിവരം. വൈകാതെ തന്നെ ഇത് പുറത്തുവിടുമെന്നാണ് വിടും.