ജാംനഗര്‍: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ ‘പ്രീ വെഡ്ഡിംഗ്’ ആഘോഷങ്ങളില്‍ പങ്കെടുത്ത് ക്രിക്കറ്റ് താരങ്ങള്‍. ഗുജറാത്തിലെ ജാംനഗറിലായിരുന്നു ആഘോഷച്ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
ചടങ്ങില്‍ പങ്കെടുത്തവരില്‍ കൂടുതലും മുംബൈ ഇന്ത്യന്‍സ് താരങ്ങളായിരുന്നു. ബിസിസിഐയുടെ ക്രിക്കറ്റ് കരാറില്‍ നിന്ന് പുറത്താക്കപ്പെട്ട ഇഷാന്‍ കിഷന്റെ സാന്നിധ്യവും ശ്രദ്ധേയമായി. രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ടിം ഡേവിഡ്, സൂര്യകുമാർ യാദവ് തുടങ്ങിയ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി. എംഎസ് ധോണി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, റാഷിദ് ഖാന്‍ തുടങ്ങിയവരും പങ്കെടുത്തു.
എൻകോർ ഹെൽത്ത്‌കെയറിൻ്റെ സിഇഒ വീരേൻ മർച്ചൻ്റിൻ്റെയും വ്യവസായിയായ ഷൈല മർച്ചൻ്റിൻ്റെയും ഇളയ മകൾ രാധിക മർച്ചന്റിനെയാണ് ആനന്ദ് അംബാനി വിവാഹം കഴിക്കുന്നത്. ഈ വര്‍ഷം അവസാനമായിരിക്കും വിവാഹമെന്നാണ് സൂചന.
ക്രിക്കറ്റ് താരങ്ങളെ കൂടാതെ, ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖർ, സെലിബ്രിറ്റികൾ എന്നിവരെ മാർച്ച് 1 മുതലുള്ള ത്രിദിന ആഘോഷങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഹോളിവുഡ് പോപ്പ്-ഐക്കൺ റിഹാനയുടെ പ്രകടനവുമുണ്ടായിരിക്കും.