ഫിലഡൽഫിയാ:  മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയായുടെ  (മാപ്പ്) ആഭിമുഖ്യത്തിൽ മാർച്ച് 2 ന് ശനിയാഴ്ച  രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച്   നടത്തപ്പെടുന്ന ചെസ് & ക്യാരം ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്പോർട്ട്സ് ചെയർമാൻ ലിജോ ജോർജ്  അറിയിച്ചു.   ബുദ്ധിയും ചടുലതയും ഭാഗ്യവും ഒത്തുചേരുന്ന വാശിയേറിയ ഈ മത്സരത്തിൽ ഏകദേശം 15 ടീമുകളോളം പങ്കെടുക്കുമെന്ന് സംഘാടകർ  അറിയിച്ചു.  
വിജയികൾക്ക്  ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്.  ചെസ് കളിക്ക് 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 25 ഡോളറും, മുതിർന്നവർക്ക് 50 ഡോളറും, ക്യാരം കളിക്ക് രണ്ടുപേരടങ്ങുന്ന ഒരു ടീമിന് 80 ഡോളറുമാണ് രജിസ്‌ട്രേഷൻ ഫീസ്. ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ലിജോ ജോർജ്  (സ്പോർട്ട്സ് ചെയർമാൻ): 215-776-7940  എന്ന നമ്പറിൽ ബന്ധപ്പെടുക.
അന്നേ  ദിവസം വൈകിട്ട് 5 മണിക്ക്  മാപ്പിന്റെ 2024 കാലയളവിലെ പുതിയ ഭരണസമിതിയുടെ പ്രവർത്ത ഉത്‌ഘാടനവും   മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് നടത്തപ്പെടുന്നതോടൊപ്പം, ലോകം മുഴുവൻ റോഡ് മാർഗം ചുറ്റുന്ന മലയാളിയായ മുഹമ്മദ് സിനാന് ആദരവും സ്വീകരണവും നൽകുന്നതാണ്. ചടങ്ങിൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതാക്കൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്:  ശ്രീജിത്ത് കോമത്ത് (പ്രസിഡന്റ്):636-542-2701, ബെൻസൺ വർഗീസ് പണിക്കർ ( ജനറൽ സെക്രട്ടറി): 215-776-3489, ജോസഫ് കുരുവിള (സാജൻ) (ട്രഷറാർ) 267-939-9359

By admin

Leave a Reply

Your email address will not be published. Required fields are marked *